കോഴിക്കോട്: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകം, മണ്ണെണ്ണ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെയും അനിയന്ത്രിതമായ വിലക്കയറ്റം ആശങ്കജനകമാണെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. വിലക്കയറ്റം കാരണം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ജീവൻരക്ഷാ മരുന്നുകളുടെ വില കൂടിയതോടെ ലക്ഷക്കണക്കിന് രോഗികളും കുടുംബാംഗങ്ങളുമാണ് ആശങ്കയിലായത്. മണ്ണെണ്ണ വില വർധന കാരണം മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയമാണ് വിലക്കയറ്റത്തിന് കാരണം. ജനം ദുരിതം അനുഭവിക്കുമ്പോൾ സഹാനുഭൂതി കാണിക്കേണ്ട കേരള സർക്കാർ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ ഒരു കുറവും വരുത്താൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്. വിലവർധന കാരണം ലഭിക്കുന്ന അധിക നികുതി ഒഴിവാക്കി കേരളത്തിലെ ജനത്തിന്റെ ഭാരം കുറക്കാൻ സർക്കാർ തയാറാകണം -യോഗം ആവശ്യപ്പെട്ടു. അടിയന്തര ആവശ്യങ്ങൾ പോലും അവഗണിച്ച് മദ്യം സാർവത്രികമാക്കി ജനകീയ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും യോഗം ആരോപിച്ചു. ജനത്തിന് വേണ്ടാത്ത കെ-റെയിലുമായി മുന്നോട്ടുപോകുന്ന നിലപാടിൽനിന്ന് സർക്കാർ പിന്തിരിയണം. കെ-റെയിലിനെതിരായി സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുമെന്നും പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.