കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഷോക്കേറ്റ് ഒരാൾ പിടഞ്ഞുമരിച്ചിട്ടും അപകടത്തിന് കാരണമായ ലൈനുകൾ ഉയർത്താതെ വൈദ്യുതി വകുപ്പ് അധികൃതർ. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ ചാറ്റല്‍ മഴയുണ്ടായിരുന്നു. ഈ സമയത്താണ് കണിയാങ്കുളം-മന്യോട്ട് ക്ഷേത്ര ഇടറോഡിലെ വൈദ്യുതിക്കമ്പികളിലൊന്ന് പൊട്ടിവീണത്. പൊട്ടിവീണ കമ്പി എടുത്തു മാറ്റിയെന്നല്ലാതെ താഴ്ന്നു കിടക്കുന്ന കമ്പി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉയർത്തിക്കെട്ടാത്ത നിലയിലാണ്. ഒരു സ്‌കൂട്ടറിനു മാത്രം പോകാൻ കഴിയുന്ന ഇടവഴിയാണിത്. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്കു മുന്നേ തന്നെ അയൽവാസികൾ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച അപകടം നടന്നയുടനെ തൊട്ടടുത്ത വീട്ടിലെ ശശികല ഉടന്‍ മകന്‍ വിജേഷിനെ വിളിച്ചിരുന്നു. വിജേഷ് അപ്പോള്‍ത്തന്നെ കാഞ്ഞങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചു. ആരും ഫോണെടുത്തില്ലെന്ന് ഇവര്‍ പറയുന്നു. പലതവണ വിളിച്ചശേഷമാണ് ഫോണില്‍ കിട്ടിയത്. എന്നിട്ടും ഒരുമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു. അവരെത്തുമ്പോഴേക്കും ഡി.വി. ബാലകൃഷ്ണന്‍ അപകടത്തില്‍പ്പെട്ടിരുന്നു. കണിയാങ്കുളം-മന്യോട്ട് ക്ഷേത്ര ഇടറോഡിലെ 50 മീറ്റര്‍ ഭാഗത്ത് വൈദ്യുതിക്കമ്പി താഴ്ന്ന നിലയിലാണ്. ഇവിടെയാണ് അപകടമുണ്ടായതും. വേനലവധിയായതിനാൽ ഇടവഴിയുടെ പരിസരങ്ങളിലായി ധാരാളം കുട്ടികൾ നടന്നുപോകുന്ന സ്‌ഥലം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.