കർഷകതൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനം സർക്കാർ വെടിയണം- എസ്.ടി.യു

ഓമശ്ശേരി: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾ പെൻഷന് അപേക്ഷ നൽകുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞു നിഷേധിക്കുന്ന സമീപനമാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കേരള കർഷക തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു പഞ്ചായത്ത് കമ്മിറ്റി. ഗ്രാമപഞ്ചായത്ത് അംഗം സി.എ. ആയിഷ അധ്യക്ഷത വഹിച്ചു. പുതുതായി ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്കുള്ള പാസ്ബുക്ക് കെ.കെ. ടി.എഫ് ജില്ല ജന.സെക്രട്ടറി പി.സി. മുഹമ്മദ് ആരാമ്പ്രം വിതരണം ചെയ്തു. ജില്ല സെക്രട്ടറി കെ. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഫാത്തിമ അബു സ്വാഗതം പറഞ്ഞു. കെ.കെ.ടി.എഫ് പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നൽകി. സി.എ. ആയിഷ (പ്രസി.), കെ. സുലൈമാൻ മാനിപുരം (ജന.സെക്ര.), ഫാത്തിമ അബു (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT