തോട്ടത്താങ്കണ്ടി പാലം നിർമാണം പുരോഗമിക്കുന്നു

കുറ്റ്യാടി: ചങ്ങരോത്ത്,​ മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടികടവ് പാലം നിർമാണം പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്​ട്​ സൊസൈറ്റി ഏറ്റെടുത്ത പാലം നിർമാണം ജനുവരി 15 നാണ്​ ആരംഭിച്ചത്​. നാലു​ തൂണുകൾ, ഇരുഭാഗത്തും ​ഭിത്തികൾ എന്നിവയാണ്​ നിർമിക്കുന്നത്​. ചങ്ങരോത്ത്​ തോട്ടത്താങ്കണ്ടി ഭാഗത്തുള്ള ഭിത്തിയുടെയും പുഴയിൽ രണ്ടു​ തൂണുകളുടെയും നിർമാണം പൂർത്തിയായി. മരുതോങ്കര ചീനവേലി ഭാഗത്തെ തൂണുകളുടെയും ഭിത്തിയുടെയും നിർമാണം ​നടന്നുവരുന്നു. മധ്യത്തിൽ തൂണുകൾ നിർമിക്കാൻ പുഴയിലെ ഒഴുക്ക്​ നിയന്ത്രിക്കേണ്ടിവരും. വേനൽമഴ തുടർച്ചയായി ലഭിക്കുന്നതിനാൽ ജലനിരപ്പും ഒഴുക്കും കൂടുതലാണ്. പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്ന്​ വേനലായതോടെ വെള്ളം തുറന്നുവിടുന്നുമുണ്ട്​. ഇത്​ നിർത്താൻ ജലസേചന വകുപ്പിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്​ സൊസൈറ്റി അധികൃതർ പറഞ്ഞു. 117.05 മീറ്റർ നീളമുള്ള പാലം നിർമിക്കാൻ 9.25 കോടി രൂപയാണ്​ അനുവദിച്ചത്​. ഒന്നര വർഷംകൊണ്ട്​ നിർമാണം പൂർത്തിയാക്കണം. മന്ത്രി പി.എ. മുഹമ്മദ്​ റിയാസാണ്​ പ്രവൃത്തി ഉദ്​ഘാടനം ചെയ്തത്​. ഫോട്ടോ കെ.ടി.1 നിർമാണം പുരോഗമിക്കുന്ന കുറ്റ്യാടി പുഴയിൽ തോട്ടത്താങ്കണ്ടി കടവിലെ പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT