കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്തും സാംസ്‌കാരിക വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയും കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സൗജന്യ കലാപരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. എം.കെ. നദീറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി പുൽക്കുന്നുമ്മൽ, ഉമ്മർ കുട്ടി, സരിത, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ പി. ശിവദാസൻ നായർ, അരിയിൽ അലവി, രജിത സത്യൻ എന്നിവർ സംസാരിച്ചു. പി. പ്രിയ സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.