ഖുർആൻ ആസ്വാദന സദസ്സ്

മുക്കം: ഖുർആനിന്റെ വിവിധ ശൈലികളിലും ഈണങ്ങളിലും നടത്തിയ ഖുർആൻ ആസ്വാദനസദസ്സ് ശ്രദ്ധേയമായി. കക്കാട് മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ റമദാൻ കാമ്പയിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര വേദികളിലടക്കം മികവ് തെളിയിച്ച ഹാഫിളുകൾ (ഖുർആൻ മനപ്പാഠമാക്കിയവർ) പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത് . അഷ്റഫ് മിസ്ബാഹി കൽപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽ ഹമീദ് സഖാഫി വെട്ടുപാറ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ഹോളി ഖുർആൻ ജേതാവ് ശമീർ അസ്ഹരി ചേറൂർ, അമീൻ മുസ്‌ലിയാർ , ഹാഫിള് ഇസ്ഹാഖ് പാറക്കടവ് എന്നിവർ ഖുർആൻ പാരായണം നടത്തി. എം. അബ്ദുൽ അസീസ് സ്വാഗതവും നിയാസ് കുയ്യിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT