ശതാബ്​ദി നിറവിൽ പറമ്പിൽ എ.എം.എൽ.പി സ്കൂൾ

must പറമ്പിൽ ബസാർ: അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ സാംസ്കാരിക സമ്പന്നതയിലേക്കു നയിച്ച പറമ്പിൽ എ.എം.എൽ.പി സ്കൂളിന്റെ 99ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ശതാബ്ദി ആഘോഷ പ്രഖ്യാപനവും വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാരവും വിദ്യാലയം നൽകുന്ന കർമശ്രേഷ്ഠ പുരസ്​​കാരാർഹരായ കെ.കെ. ഷാഹുൽ ഹമീദ്, കെ. ശ്രീരേഖ എന്നിവർക്കുള്ള പുരസ്കാര സമർപ്പണവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എ. സരിത അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് നിധീഷ് നടേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു പ്രദോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ യു.പി. സോമനാഥൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയപ്രകാശൻ, വാർഡ് അംഗം പി. സുധീഷ്, കെ.കെ. ഷാഹുൽ ഹമീദ്, കെ. ശ്രീരേഖ, സി.കെ. വിനോദ് കുമാർ, വി. അഷ്റഫ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.