അവാർഡ് ഏറ്റുവാങ്ങി

കോഴിക്കോട്​: 2020-21 വർഷത്തെ ജില്ലയിലെ മികച്ച എൻ.എസ്​.എസ്​ യൂനിറ്റ്, മികച്ച പ്രോഗ്രാം ഓഫിസർ മികച്ച വളന്റിയർ എന്നീ അവാർഡുകൾ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജുവിൽനിന്ന് പ്രിൻസിപ്പൽ അബ്ദു, പ്രോഗ്രാം ഓഫിസർ ഷൈജ പർവീൻ, വളന്റിയർ വിഷ്ണുമായ എന്നിവർ എറ്റുവാങ്ങി. ദത്ത്ഗ്രാമമായ മുഖദാറിലെ തൊഴിൽ പരിശീലനം, കണ്ണാടിക്കൽ, ഒളവണ്ണ, പൂളക്കടവ് പ്രദേശത്ത് നടത്തിയ പ്രളയദുരിതാശ്വാസ പ്രവർത്തനം, വീടുനിർമാണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് അവാർഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.