must ഫറോക്ക്: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ പൊതുസമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ച് വയലാറിൽനിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള ജാഥക്ക് രാമനാട്ടുകരയിൽ വൻ സ്വീകരണം. കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമാണ് രാമനാട്ടുകര ടൗൺ. ജില്ല അതിർത്തിയായ പതിനൊന്നാം മൈലിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണൻ, ജില്ല സെക്രട്ടറി പി. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. ലതിക, എ. പ്രദീപ് കുമാർ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് എം. തോമസ്, കെ.കെ. മുഹമ്മദ്, എം. മഹബൂബ്, എം. ഗിരീഷ്, സിബി ചന്ദ്രബാബു, വി.കെ.സി. മമ്മദ് കോയ, കാനത്തിൽ ജമീല, സി.പി. മുസാഫർ അഹമ്മദ്, ടി. രാധാ ഗോപി, വാഴയിൽ ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 500 വനിതകളുൾപ്പെടെ ഏരിയയിലെ 1500ലേറെ പാർട്ടി പ്രവർത്തകരൊന്നിച്ച് സ്വീകരിച്ചു. തുടർന്ന് രാമനാട്ടുകര ടൗണിൽ സ്വീകരണ സമ്മേളനം നടന്നു. ജാഥാ ലീഡർ എം. സ്വരാജിനെ ഹാരമണിയിച്ചു. ജില്ല അതിർത്തി മുതൽ മീഞ്ചന്ത വരെയും ഒരേ സമയം 500 ഇരുചക്രവാഹനങ്ങളും 100 അത് ലറ്റുകൾ വീതം വിവിധ മേഖലകൾ തിരിച്ചും ജാഥയെ അനുഗമിച്ചു. 25 ബുള്ളറ്റുകൾ സമാപനകേന്ദ്രമായ പേരാമ്പ്ര വരെ അകമ്പടിയേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.