പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ എസ്​.എഫ്​.ഐ പ്രതിഷേധം

കോഴിക്കോട്​: പെട്രോൾ, ഡീസൽ വിലവർധന​ക്കെതിരെ എസ്​.എഫ്​.ഐ ജില്ല കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ്​ പരിസരത്ത് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ജില്ല പ്രസിഡന്‍റ്​ പി. താജുദ്ദീന്‍റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. സിദ്ധാർഥ്​ ഉദ്ഘാടനം നിർവഹിച്ചു. സരോദ് ചങ്ങാടത്ത്, മുഹമ്മദ് സാദിഖ്, ഫിദൽ റോയസ്, ജാൻവി കെ. സത്യൻ എന്നിവർ സംസാരിച്ചു. കെ.വി. അനുരാഗ് സ്വാഗതവും കെ. മിഥുൻ നന്ദിയും പറഞ്ഞു. പടം...sfi പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ എസ്​.എഫ്​.ഐ കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ്​ പരിസരത്ത് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച്​ പ്രതി​ഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.