മാവൂർ: ടൗൺ മഹല്ല് കമ്മിറ്റിയുടെ റമദാൻ പ്രഭാഷണ പരമ്പര മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ തുടക്കമായി. ഏപ്രിൽ 11 വരെ നീളുന്ന പ്രഭാഷണ പരമ്പര സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ. മുഹമ്മദ് ബാഖവി, മാവൂർ ടൗൺ മസ്ജിദ് ഖത്തീബ് മുജീബ്റഹ്മാൻ ഹസ്സനി, വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് എൻ.പി. അഹമ്മദ്, കൽപള്ളി ജുമുഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് അഷ്റഫ് റഹ്മാനി എന്നിവർ സംസാരിച്ചു. എം.പി. അലവിക്കുട്ടി സ്വാഗതവും മുഹമ്മദ് അഷ്റഫ് വളപ്പിൽ നന്ദിയും പറഞ്ഞു. ഹിദായത്തുൽ ഇസ്‍ലാം മദ്റസ വിപുലീകരണ ഫണ്ട് ഉദ്ഘാടനം മുൻ മഹല്ല് പ്രസിഡന്റ് കെ.വി. ഷംസുദ്ദീൻ ഹാജി, സ്വാഗതസംഘം ചെയർമാൻ എം.പി. അലവിക്കുട്ടി, മുഹമ്മദ് അഷ്റഫ് വളപ്പിൽ എന്നിവരിൽനിന്ന് സ്വീകരിച്ച് ജിഫ്രി തങ്ങൾ നിർവഹിച്ചു. 'തർത്തീൽ 2022' ബ്രോഷർ പ്രകാശനം സദർ മുദരിസ് ഹനീഫ ഉസ്താദിന് നൽകി നിർവഹിച്ചു. സൈനുൽ ആബിദ് ഹുദവി ചേകന്നൂർ പ്രഭാഷണം നടത്തി. ചൊവ്വാഴ്ച 'വിശുദ്ധ ഖുർആൻ മാസ്മരികത' വിഷയത്തിൽ സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും. രാവിലെ 8.30നാണ് പ്രഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.