കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന 'നന്മ' കോവിഡ് കാലത്ത് ഓൺലൈനിൽ സംഘടിപ്പിച്ച ബാലയരങ്ങ് ജില്ല കലോത്സവത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മഠത്തിൽ രാജീവൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനദാനം നിർവഹിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിൽസൺ സാമുവൽ, കലാമണ്ഡലം സത്യവ്രതൻ, ഹരീന്ദ്രനാഥ് ഇയ്യാട്, അജിത നമ്പ്യാർ, പ്രദീപ് ഗോപാൽ, ടി.കെ. വേണു, എൻ.വി. ബിജു, കെ. സലാം, ബാങ്ക് മെൻസ് ക്ലബ് സ്ഥാപകൻ മാധവൻ, പി.ടി.എസ് ഉണ്ണി, കെ. വിജയരാഘവൻ, കെ. സുബൈർ, സുജാത അജിത്ത് എന്നിവർ സംസാരിച്ചു. ഷിബു മുത്താട്ട് സ്വാഗതവും ഗിരീഷ് ഇല്ലത്തുതാഴം നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപ്രകടനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.