കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിന് ഇനി പുതിയ വൈസ് പ്രസിഡന്റ്. കോൺഗ്രസ് ധാരണപ്രകാരം കരീം പഴങ്കൽ രാജി വെച്ചതോടെയാണ് പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. ഒമ്പതാം വാർഡ് മെംബർ ബാബു പൊലുകുന്നത്ത് പുതിയ വൈസ് പ്രസിഡന്റാവുമെന്നാണ് സൂചന. കരീം പഴങ്കലിന്റെ രാജിക്കത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ യു.പി. മമ്മദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷിബു, ജമാൽ എരഞ്ഞിമാവ് എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഹരന് നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്തുണ്ടാക്കിയ ധാരണയിൽ ആദ്യ 15 മാസം കരീം പഴങ്കലും തുടർന്ന് ബാബു പൊലുകുന്നും വൈസ് പ്രസിഡന്റാവണമെന്ന് തീരുമാനമെടുത്തിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കരീം പഴങ്കൽ രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.