എൽ.എസ്.എസ്, അൽമാഹിർ സ്കോളർഷിപ് നേടിയവരെ അനുമോദിച്ചു

കുന്ദമംഗലം: എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് നേടിയവരെയും അൽമാഹിർ അറബിക്‌ അവാർഡ് നേടിയവരെയും വിദ്യാരംഗം സാഹിത്യ ക്വിസ് വിജയികളെയും അക്ഷരമിഠായി പ്രവർത്തകരെയും ആദരിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാക്കളായ എസ്.ഡി. നന്ദന, ഫാത്തിമ സെൻഹ, ശിവനന്ദ ഹേമന്ദ്, ഫാത്തിമ ഫെന്ന, മുഹമ്മദ് ഷാനിൽ, പുണ്യ, ഫാത്തിമ ഹംന, അറബിക്‌ അവാർഡ് ജേതാവ് ഫാത്തിമ റഷ, വിദ്യാരംഗം വിജയി അന്വയ്, അക്ഷര മിഠായി പ്രവർത്തകരായ എം.സി. സുധ, കെ. അനുപമ, ബുസ്താന ഷെറിൻ, കെ. സുജീറ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. സക്കീർ ഹുസൈൻ, മുജീബ്റഹ്മാൻ, എം. ഷാജു, കെ.ടി. മുജീബുദ്ദീൻ, കെ.എം. മൈമൂന, ടി.കെ. റീന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.പി. നദീറ സ്വാഗതവും വി. ഹഫ്സ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.