മിനി ബസ് നിയന്ത്രണംവിട്ട് യാത്രക്കാരന് പരിക്ക്

കുന്ദമംഗലം: പുതിയ ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരുമായി പുറത്തേക്ക് തിരിക്കുന്നതിനിടെ മിനി ബസ് നിയന്ത്രണംവിട്ട് ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരന് പരിക്ക്. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. കുന്ദമംഗലം പൂവാട്ടുപറമ്പ് റൂട്ടിലോടുന്ന മിനി ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടാൻ പിറകോട്ടെടുക്കുമ്പോൾ നിയന്ത്രണംവിട്ട് പിൻഭാഗത്തെ നടപ്പാതയിലെ കൈവരിയിലും മരത്തിലും ഇടിച്ച് നിൽക്കുകയായിരുന്നു. ഈ ഭാഗത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.