കൊടുവള്ളി: സിറാജ് മേല്‍പാലം തുരങ്കപാത സംബന്ധിച്ച നഗരസഭ ലീഗ് കമ്മിറ്റിയുടെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. പ്രവൃത്തി സംബന്ധിച്ച് പരാതി നല്‍കിയിരുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കൊടുവള്ളി മഹല്ല് ജമാഅത്തും ഓര്‍ഫനേജ് കമ്മിറ്റിയും മേല്‍പാലം നിർമിക്കുന്നതിനുള്ള സ്ഥലത്തില്‍നിന്ന് സ്ത്രീകളുടെ പള്ളിയും കെ.എം.ഒയുടെ മിനാരവും ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാൻ വിളിച്ച യോഗത്തില്‍ ഇക്കാര്യവും നിർദിഷ്ട മേല്‍പാലത്തിനു താഴെയുള്ള റോഡില്‍നിന്ന് മിനി സ്റ്റേഡിയത്തിലേക്കുള്ള റോഡിലേക്ക് കണക്ഷന്‍ വേണമെന്നും നിലവിലുള്ള സിറാജ് റോഡ് ഉപയോഗപ്രദമാക്കണമെന്നുമുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഇവയെല്ലാം അംഗീകരിക്കുകയും കിഫ്ബി നേരത്തേ അംഗീകരിച്ച രൂപകൽപനയിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. മഹല്ല് ജമാഅത്തിന്റെയോ കെ.എം.ഒയുടെയോ ഒരു പരാതിയും നിലവിലില്ല. നിർദേശങ്ങള്‍ സമര്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍ അവസരം ഉപയോഗിക്കാതെ പിന്നീട് ആക്ഷേപങ്ങളുമായി വരുന്നത് പദ്ധതി മുടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവര്‍ തങ്ങള്‍ പ്രസ്തുത പ്രവൃത്തിക്ക് എതിരല്ലെന്ന പ്രഖ്യാപനവുമായി വന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അനാവശ്യ വിവാദങ്ങൾ ഉത്തരവാദപ്പെട്ടവരില്‍നിന്നുണ്ടാവുന്നത് ഖേദകരമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.