മദ്യനയം വിനാശകരം -മദ്യനിരോധന സമിതി

തിരുവമ്പാടി: സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയം വിനാശകരമാണെന്ന് മദ്യ നിരോധന സമിതി ജില്ല കമ്മിറ്റി. ധനസമാഹരണത്തിനായി ഏത് മാർഗവും സ്വീകരിക്കാമെന്ന സർക്കാർ നയം തിരുത്തണം. ജില്ല കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കെ. സോമ ശേഖരൻ നായർ, ഡോ. മുരളീധരൻ നായർ, ഡോ. സജി, ദാമോദരൻ കോഴഞ്ചേരി, എ.എസ്. ശശീധരൻ നായർ, മുഹമ്മദ്‌ ഇല്യാസ്, എ.കെ. സിദ്ദിഖ്, ഒ.സി. മുഹമ്മദ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.