ഓമശ്ശേരി: 33 വർഷത്തെ സേവനത്തിനുശേഷം പ്രധാനാധ്യാപിക പി. പ്രഭ കെടയത്തൂർ ജി.എം.എൽ.പി സ്കൂളിൽനിന്ന് പടിയിറങ്ങി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. സ്കൂളിന്റെ 92ാം വാർഷികാഘോഷ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി.ടി.എ പ്രസിഡന്റ് നവാസ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ദീർഘകാലം പി.ടി.എ പ്രസിഡന്റായിരുന്ന എ.കെ. അബ്ദുല്ലത്തീഫിനുള്ള ഉപഹാരം യൂനുസ് അമ്പലക്കണ്ടി നൽകി. എൽ.എസ്.എസ് ജേതാക്കൾക്കുള്ള ഉപഹാരം വാർഡ് അംഗം പി. ഇബ്രാഹിം നൽകി. രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ, അൽമാഹിർ, സ്കൂൾ മെഗാ ക്വിസ് വിജയികൾക്കുള്ള ഉപഹാരം ഭരണസമിതി അംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ എന്നിവർ വിതരണം ചെയ്തു. ടി.എൻ. അബ്ദുറസാഖ്, എ. സദാനന്ദൻ, ആർ.കെ. ബാബു, പി.ടി. അബ്ദുൽ അലി, എസ്.കെ. ചന്ദ്രൻ, എം.പി. അബ്ദുൽ ഖാദർ, സക്കീർ ഹുസൈൻ, റംല, യു. ഹസീന, ഹൈറുൽ ബഷർ എന്നിവർ സംസാരിച്ചു. പി. പ്രഭ, എ.കെ. അബ്ദുല്ലത്തീഫ് മറുപടിപ്രസംഗം നടത്തി. റിയാസ് ഓമശ്ശേരി ഗാനം ആലപിച്ചു. ചിത്രം കെടയത്തൂർ ജി.എം.എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക പി. പ്രഭക്കു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസർ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.