നഗരസഭ ഭരണനേതൃത്വത്തിന്‍റെ നടപടി പരിഹാസ്യം -ഐ.എന്‍.എല്‍

must കൊടുവള്ളി: നഗരസഭയില്‍ 190 റോഡുകളുടെ സമര്‍പ്പണമെന്ന പ്രഖ്യാപനവുമായി എം.എല്‍.എയെ മുന്നില്‍നിര്‍ത്തി നഗരസഭ നേതൃത്വം നടത്തിയ പരിപാടി പരിഹാസ്യമാണെന്ന് ഐ.എന്‍.എല്‍ നഗരസഭ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പൂര്‍ത്തിയാക്കിയതായി പറയുന്ന പദ്ധതികളില്‍ കുറഞ്ഞ തുക ചെലവഴിച്ച ഇടവഴികളും കഴിഞ്ഞ ഭരണസമിതി കാലയളവില്‍ അംഗീകാരം വാങ്ങിയ 102 സ്പില്‍ ഓവര്‍ പ്രവൃത്തികളും ഉള്‍പ്പെടുന്നുണ്ട്. ഇവയെല്ലാം 2021-22 വര്‍ഷത്തില്‍ അംഗീകാരം വാങ്ങി പൂര്‍ത്തീകരിച്ചതാണെന്ന അവകാശവാദം ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ്. നഗരസഭയുടെ മൂക്കിനു മുന്നിലുള്ള സിറാജ് ബൈപാസ് റോഡ് പോലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. നിലവിലെ എം.എല്‍.എ പഞ്ചായത്ത്-സാമൂഹികനീതി മന്ത്രിയായിരിക്കെ 2013 ജനുവരി 14ന് ശിലാസ്ഥാപനം നിർവഹിച്ച ഷോപ്പിങ് കോംപ്ലക്സിന്‍റെ ശിലാഫലകം എം.എൽ.എയുടെയും നഗരസഭ ഭരണനേതൃത്വത്തിന്റെയും കഴിവുകേടിന്‍റെ പ്രതീകമായി ഇപ്പോഴും നഗരസഭ ഓഫിസിനു മുന്നില്‍ നിലനില്‍ക്കുകയാണ്. സി.പി. നാസര്‍കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.പി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഒ.പി.ഐ. കോയ, സി.പി. അബ്ദുല്ലക്കോയ തങ്ങള്‍, കാരാട്ട് ഫൈസൽ, ഒ.പി. റഷീദ്, ഒ.ടി. സുലൈമാന്‍, ഇ.സി. മുഹമ്മദ്, മുജീബ് പട്ടിണിക്കര, എന്‍.പി. അസീസ്, കെ.പി. ബഷീര്‍, ഒ.പി. സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.