മുക്കം നഗരസഭ അസി.എൻജിനീയർക്കെതിരെ സി.പി.എം മാർച്ചും ഉപരോധവും

മുക്കം: അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് നഗരസഭ അസി. എൻജിനീയറുടെ ഓഫിസിലേക്ക് സി.പി.എം പ്രവർത്തകർ മാർച്ച് നടത്തി. മാർച്ചിനുശേഷം എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുകയും ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍, കെ.ടി. ശ്രീധരന്‍, സി.എ.പ്രദീപ്കുമാര്‍, ദിപുപ്രേംനാഥ്, സുന്ദരന്‍ എന്നിവർ സംസാരിച്ചു. നേരത്തേ എൻജിനീയർക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രത്യേക ഭരണ സമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളിയിരുന്നു. പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സി.പി.എം പ്രതിനിധികളായ പ്രജിത പ്രദീപും വളപ്പിൽ ശിവനും വോട്ട് ചെയ്തതോടെയാണ് ഭരണപക്ഷം പരാജയപ്പെട്ടത്. അതേസമയം, സി.പി.എം മാർച്ച് കാപട്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതി ഉണ്ടെങ്കിൽ ആരുടെ പേരിലായാലും ശക്തമായ നടപടി സ്വീകരിക്കണം. സംസ്ഥാനവും പൊതുമരാമത്തും നഗരസഭയും ഭരിക്കുന്നത് സി.പി.എം ആണ്. എല്ലാ അധികാരങ്ങളും കൈയിലുണ്ടായിട്ടും ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് സി.പിഎമ്മിനെന്നും പ്രതിപക്ഷ മെമ്പർമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.