കൺസ്യൂമർഫെഡ്​ റമദാൻ മേള ​ തുടങ്ങി

കോഴിക്കോട്​: കൺസ്യൂമർഫെഡി‍ൻെറ ഒരു മാസം നീളുന്ന റമദാൻ മേള​​ കോഴിക്കോട്ട്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്തു. മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിലാണ്​ റമദാൻ ഫെസ്റ്റ്​. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് റമദാൻ മേള. കാരക്ക, ഡ്രൈഫ്രൂട്​സ്​, മറ്റുപഴവർഗങ്ങൾ ഉൾപ്പെടുന്ന 'റമദാൻ സ്പെഷൽ കോർണർ' സജ്ജീകരിച്ചിട്ടുണ്ട്. വിവിധയിനം കാരക്കകൾ, ഡ്രൈഫ്രൂട്ടുകൾ, പഴവർഗങ്ങൾ, വിവിധയിനം ബിരിയാണി അരികൾ, മസാലക്കൂട്ടുകൾ, നെയ്യ്, ഡാൽഡ, ആട്ട, മൈദ, റവ, പാൽ, തൈര് തുടങ്ങി നോമ്പുകാലത്ത് ആവശ്യമായ എല്ലായിനങ്ങളും ഇവിടെ ലഭ്യമാകും. നോമ്പുതുറ വിഭവങ്ങളും തരിക്കഞ്ഞിപോലുള്ള ലഘുപാനീയങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാകുന്ന റമദാൻ സ്പെഷൽ സ്നാക്സ്ബാർ ആറാം തീയതി മുതൽ ആരംഭിക്കും. ഹോം ഡെലിവറി സൗകര്യത്തിനായി www.consumerfed. എന്ന വെബ്സൈറ്റിൽ ഓർഡർ ചെയ്യാം. സർക്കാർ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗസാധനങ്ങൾ 30 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്ന വിഷു-ഈസ്റ്റർ-റമദാൻ സഹകരണവിപണി ഏപ്രിൽ 12 ന് ആരംഭിക്കും. പി.കെ. അനിൽകുമാർ സ്വാഗതവും വൈ.എം. പ്രവീൺ നന്ദിയും പറഞ്ഞു. bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.