പേരാമ്പ്ര: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അമൃത മഹോത്സവം ആസാദി@ 75 മാട്ടനോട് എ.യു.പി സ്കൂളിൽ ആരംഭിച്ചു. ജില്ലയിലെ പ്രശസ്ത ചിത്രകല അധ്യാപകർ പങ്കെടുത്ത രണ്ട് ദിവസത്തെ ക്യാമ്പിലൂടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണകൾ സ്കൂൾ മതിലിൽ ആലേഖനം ചെയ്തു. ക്യാമ്പിലൂടെ രൂപപ്പെട്ട ചിത്രങ്ങൾ സ്കൂളിന് സമർപ്പിക്കുന്ന ചടങ്ങ് സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. ബിൻഷ, പേരാമ്പ്ര ബി.ആർ.സി ട്രെയിനർ കെ. സത്യൻ, സാമൂഹ്യ ശാസ്ത്ര ക്ലബ് ജില്ല ജോ. സെക്രട്ടറി സതീഷ് നീലാംബരി, ബാബു കുതിരോട്ട് , പി.ടി.എ പ്രസിഡന്റ് പി.കെ. സതീശൻ, എം.ടി.എ ചെയർപേഴ്സൻ നിഷീദ, മാനേജ്മൻെറ് പ്രതിനിധി പി.എൽ. സദാനന്ദൻ, ക്യാമ്പ് ഡയറക്ടർ ലതീഷ് കരുണാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ. സജീവൻ സ്വാഗതവും ടി.കെ. ദിനേശ് കുമാർ നന്ദിയും പറഞ്ഞു. Photo: മാട്ടനോട് എ.യു.പി സ്കൂളിൽ ചിത്രകല ക്യാമ്പ് സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.