റോഡ് ഉദ്ഘാടനം

നാദാപുരം: പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഏഴ് കോടി ഇരുപത്തിയൊന്ന് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് റീച്ചുകളിലായി പണി പൂർത്തീകരിച്ച വളയം - കുറുവന്തേരി - ചെറ്റക്കണ്ടി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. പ്രദീഷ്, നസീമ കൊട്ടാരത്തിൽ, ജില്ല പഞ്ചായത്ത് മെംബർ സി.വി.എം. നജ്മ തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്. അബ്ദുൽ ഗഫൂർ (അസി. എക്സി. എൻജിനീയർ) റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ആർ. ജ്യോതിലാൽ സ്വാഗതവും കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT