ചങ്ങരോത്ത് എം.യു.പി സ്കൂളിൽ സ്പോർട്സ് അക്കാദമി ആരംഭിച്ചു

പാലേരി: ചങ്ങരോത്ത് എം.യു.പി സ്കൂളിൽ കളിമുറ്റം സ്പോർട്സ് അക്കാദമിക്കു കീഴിൽ സമഗ്ര കായിക പരിശീലന പദ്ധതിക്കു തുടക്കമായി. ലോഗോ പ്രകാശനം സ്കൂൾ മാനേജർ എസ്.പി. കുഞ്ഞമ്മത്, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് തൊണ്ടിയിൽ മമ്മി, പ്രധാനാധ്യാപകൻ കെ. കെ. യൂസഫ്, സ്‌റ്റാഫ് സെക്രട്ടറി സി.വി. നജ്മ, സീനിയർ അസിസ്റ്റന്റ് എം. സുലൈമാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. അവധിക്കാല പരിശീലന ക്യാമ്പ്, യോഗ, കരാട്ടേ തുടങ്ങിയവയിലും പരിശീലനം നൽകും. കോഓഡിനേറ്റർ ടി. സിദ്ദീഖ്, എം.കെ. യൂസഫ്, മുഹമ്മദ് ഷാനി എന്നിവർ നേതൃത്വം നൽകി. ടി.എം. അബ്ദുൽ അസീസ്, എം.കെ. റഷീദ്, എസ്. സുനന്ദ്, ശിഹാബ് കന്നാട്ടി, എം.കെ. നിസാർ, കെ. റഷീദ്, വി.എം. ബാബു, പി.കെ. യൂസഫ്, സനില കുമാരി, കെ. ഹസീന, ടി. രജിഷ, വി.പി. നിഷ, അൻഷിദ, ആതിഖ എന്നിവർ സംബന്ധിച്ചു. Photo: ചങ്ങരോത്ത് എം.യു.പി സ്കൂളിൽ സ്പോർട്സ് അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.