മാവൂർ: 36 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്ന വളയന്നൂർ ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക വി. ഉഷക്ക് പി.ടി.എ -എസ്.എം.സി കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. അഞ്ചുവർഷം വളയന്നൂർ സ്കൂളിൽ പ്രധാനാധ്യാപികയായി തുടരുന്ന ഉഷ മാവൂർ ഗ്രാമപഞ്ചായത്ത് ഇംപ്ലിമൻെറിങ് ഓഫിസർ കൂടിയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എയുടെ ഉപഹാരം പ്രസിഡന്റ് നൽകി. എൽ.എസ്.എസ്, അൽ മാഹിർ പരീക്ഷകളിലെ ജേതാക്കൾക്കും മറ്റു മത്സര വിജയികൾക്കും ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് അംഗം ടി.ടി. ഖാദർ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റുമാരായ ജലീൽ മേപങ്ങോട്ട്, കെ.പി. സമദ്, എസ്.എം.സി വൈസ് ചെയർമാൻ അബ്ദുല്ല മാങ്ങാട്ട്, പാറയിൽ അബ്ദുസലാം, എസ്.ആർ.ജി കൺവീനർ ഷീജ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ഷോണിജ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.