പ്രവാസി മീറ്റ്

മാവൂർ: കേരള പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ' 2022' ജില്ല പ്രവാസി ലീഗ് ജന. സെക്രട്ടറി അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ടി. മുനീർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ടി.പി. ചെറൂപ്പ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ, മുസ്‍ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി വി.കെ. റസാഖ്, ഗ്രാമപഞ്ചായത്ത് അംഗം എം.പി. കരീം, പ്രവാസി ലീഗ് നേതാക്കളായ എ.എം.എസ്. അലവി, ടി.കെ. അബ്ദുല്ലക്കോയ, ടി.എം.സി. അബൂബക്കർ, ഗ്രാമപഞ്ചായത്ത്‌ മെംബർ ടി.ടി. ഖാദർ, പി.കെ. മുനീർ (കർഷക സംഘം), സുരേഷ് മാവൂർ (ദലിത് ലീഗ്) എന്നിവർ സംസാരിച്ചു. എൻ.സി. മുഹമ്മദ് സ്വാഗതവും ഒ.പി. അസീസ് തെങ്ങിലക്കടവ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT