വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ പരാതി

ഫറോക്ക്: ഫറോക്ക് മുതുവാട്ടുപാറ പള്ളിക്ക് വഖഫ് ചെയ്ത സ്വത്തിൽ പലതും അന്യാ ധീനപ്പെട്ടതായും ഇവ തിരിച്ചുപിടിക്കണമെന്നും കാണിച്ച് കോഴിക്കോട് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് അഖില കേരള വഖഫ് സംരക്ഷണ സമിതി സെക്രട്ടറി കെ. അബൂൾ ഖാദർ പരാതി നൽകി. കോഴിക്കോട് താലൂക്ക് ഫറോക്ക് അംശം നല്ലർ ദേശത്ത് അറക്കൽ പുളിക്കൽ താഴം അബൂബക്കർ കുട്ടി ഹാജി, കാളമ്പുറത്ത് കുട്ട്യാമുവിന്റെ മകൻ കുഞ്ഞിമൊയ്തീൻ എന്നിവർ വർഷങ്ങൾക്ക് മുമ്പ് പള്ളിക്ക് നൽകിയ ഭൂമിയാണ് അന്യാധീനപ്പെട്ടിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.