പട്ടികജാതി കോളനി വികസനത്തിന് ഒരു കോടി

തലക്കുളത്തൂര്‍: പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി 2021-22 പ്രകാരമാണ് തുക അനുവദിച്ചത്. ജില്ല നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രി നിർദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.