വൈകാരിക സാഹചര്യങ്ങളെ സൗഹൃദംകൊണ്ട്​ അതിജീവിക്കാം -ശ്രീധരന്‍പിള്ള

അഡ്വ. എസ്.വി. ഉസ്മാന്‍കോയയെ പൗരാവലി ആദരിച്ചു കോഴിക്കോട്: വൈകാരിക സാഹചര്യങ്ങളെ സൗഹൃദം കൊണ്ട്​ അതിജീവിക്കാ​മെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മറ്റുള്ളവരുടെ വിശ്വാസം നേടിയെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രാഷ്ട്രീയ അന്തരീക്ഷം കേരളത്തിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകവൃത്തിയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അഡ്വ. എസ്.വി. ഉസ്മാന്‍കോയയെ കോഴിക്കോട് പൗരാവലി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷകരംഗത്തെ തുടക്കകാലത്ത് ബാര്‍കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ പിന്തുണയേകി എസ്.വിയുണ്ടായിരുന്നു. മതത്തിന്‍റെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വൈകാരികമായി നിലകൊണ്ട സമയത്ത് തന്നെയടക്കം ഇടപെടുവിച്ച് എസ്.വി. ഉസ്മാന്‍ കോയ നടത്തിയ അനുനയനീക്കങ്ങള്‍ സൗഹൃദബന്ധത്തിന്‍റെ ദൃഢത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാന്‍കോയക്ക് ശ്രീധരന്‍പിള്ള ഉപഹാരം സമ്മാനിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് പ്രശസ്തിപത്ര സമര്‍പ്പണം നടത്തി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. മൊയ്തീന്‍കോയ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. എം.സി. മായിന്‍ഹാജി, ഉമര്‍ പാണ്ടികശാല, പി.വി. ഗംഗാധരന്‍, ടി.വി. ബാലന്‍, അഡ്വ. പി. കുമാരന്‍കുട്ടി, യു. പോക്കര്‍, വി.കെ. സജീവന്‍, അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്, എ.ടി. അബ്ദുല്ലകോയ, പി.എം. ഹനീഫ്, ഫൈസല്‍ പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. അഡ്വ. എം. രാജന്‍ സ്വാഗതവും അഡ്വ. എ.വി. അന്‍വര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.