കൂടത്തായി​ കേസ്: മേയ്​ ആറിന്​ വാദം കേൾക്കൽ

കോഴിക്കോട്​: കൂടത്തായി കൂട്ടക്കൊലക്കേസിൽ കുറ്റപത്രം വായിച്ച്​ കേൾപ്പിക്കുന്നതിന്​ മുന്നോടിയായുള്ള വാദം കേൾക്കൽ പ്രിൻസിപ്പൽ ജില്ല സെഷൻസ്​ കോടതിയിൽ മേയ്​ ആറിന്​ നടക്കും. ജോളിയുടെ രണ്ടാംഭർത്താവിന്‍റെ ആദ്യ ഭാര്യ സലിയെ വധിച്ച കേസിൽ പ്രതിയെ കുറ്റമുക്തയായി പ്രഖ്യാപിക്കാൻ ഹരജിയിൽ വാദം കേൾക്കണമെന്ന്​ ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ ആവശ്യപ്പെട്ടെങ്കിലും ആറിന്​ മാറ്റുകയായിരുന്നു. 2020 ആഗസ്റ്റിലാണ്​ വിചാരണ നടപടികൾ തുടങ്ങിയത്​. വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ചുവെന്ന കേസിൽ​ ഹൈകോടതി പ്രതിസ്ഥാനത്തു​നിന്ന്​ ഒഴിവാക്കിയ നോട്ടറി അഭിഭാഷകൻ സി. വിജയകുമാറിന്​ വെള്ളിയാഴ്ച കോടതി വിടുതൽ നൽകി. കൂട്ടക്കൊലക്കേസിൽ നാലാളുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫോറൻസിക്​ പരിശോധനക്ക്​ അയക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT