'കേന്ദ്രവെളിപ്പെടുത്തൽ: മാവോവാദി ഏറ്റുമുട്ടൽ കൊലപാതകങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം'

കോഴിക്കോട്: മാവോവാദികൾക്കെതിരായ പ്രവർത്തനങ്ങൾക്കായി 6.67 കോടി രൂപ കേന്ദ്രത്തിൽ നിന്ന്​ സംസ്ഥാന സർക്കാര്‍ കൈപ്പറ്റിയെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞ ദിവസം പാർലമെന്‍റിൽ വെളിപ്പെടുത്തിയ സാഹചര്യത്തിൽ, സംസ്​ഥാനത്തെ മാവോവാദി ഏറ്റുമുട്ടൽ കൊലപാതകങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി. 2016ല്‍ മലപ്പുറം നിലമ്പൂര്‍ വനത്തില്‍ അജിത, കുപ്പുരാജ് എന്നിവരെയാണ് സര്‍ക്കാര്‍ ആദ്യ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. പിന്നീട് കേന്ദ്രഫണ്ട് കൈപ്പറ്റിയ ശേഷം മൂന്ന് വ്യത്യസ്ത സംഭവങ്ങളായി മറ്റു ആറുപേരെ കൊലപ്പെടുത്തി. കേന്ദ്ര ഫണ്ട് കിട്ടാന്‍ മാവോവാദി വേട്ടയുടെ പേരില്‍ കീഴടങ്ങാന്‍ പോയവരെ പോലും കൊലപ്പെടുത്തിയതെന്ന ആക്ഷേപങ്ങള്‍ തെളിയിക്കുന്നതാണ് കേന്ദ്ര വെളിപ്പെടുത്തൽ. മലപ്പുറം,പാലക്കാട്,വയനാട് എന്നീ മൂന്ന് ജില്ലകളെ മാവോവാദി പ്രശ്‌നബാധിത ജില്ലകളായിട്ടാണ് കണക്കാക്കുന്നത്. മറ്റു ചില ജില്ലകളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. കേരളത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ഉൾപ്പെടെ വേണമെന്ന ആവശ്യം അന്ന് ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. അനിയന്ത്രിതമായ ഫണ്ടാണ്​ ​സർക്കാർ ലക്ഷ്യമിടുന്നത്​.​ സംഘടന ദേശീയ സെക്രട്ടറി റെനി ഐലിന്‍, സമിതി സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ കെ. സുധാകരൻ, കെ.പി.ഒ. റഹ്മത്തുല്ല, അഡ്വ. എം.കെ. ഷറഫുദ്ദീൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT