ആർദ്ര കേരളം പുരസ്കാരം: മൂടാടി ജില്ലയിൽ ഒന്നാമത് 

പയ്യോളി: ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാർ നൽകുന്ന ആർദ്ര കേരളം പുരസ്കാരത്തിന് ജില്ലയിൽ മൂടാടി ഗ്രാമപഞ്ചായത്ത് ഒന്നാംസ്ഥാനം നേടി. 2020 - 21 വർഷത്തിലെ ആരോഗ്യരംഗത്തെ വിവിധ പദ്ധതികളോടൊപ്പം, പകർച്ചവ്യാധികൾ തടയൽ, മികച്ച പ്രതിരോധ കുത്തിവെപ്പ് സംവിധാനം, സാന്ത്വനപരിചരണം, കായകൽപം, ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് പുരസ്കാരം നൽകിയത്. അഞ്ചു ലക്ഷം രൂപയാണ് അവാർഡ് തുക . ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും മികച്ച മൂന്ന് പഞ്ചായത്തുകളെ വീതമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ജില്ലയിൽ കാരശ്ശേരി, പുറമേരി ഗ്രാമപഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഭരണസമിതിയെയും ആരോഗ്യപ്രവർത്തകരെയും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ അഭിനന്ദിച്ചു. പടം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT