മാലിന്യത്തിന്‌ തീപിടിച്ചു

കോഴിക്കോട്‌: കേരള സോപ്സ്‌ ആൻഡ്‌ ഓയിൽസ്‌ പരിസരത്തെ മാലിന്യകൂമ്പാരത്തിന്‌ തീപിടിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ ബീച്ച്‌ അഗ്നിരക്ഷാനിലയത്തിൽനിന്ന്‌ ഒരു യൂനിറ്റെത്തി തീയണച്ചു. ഉച്ച​ 1.30നാണ്‌ സംഭവം. ഗ്രേഡ്‌ സ്റ്റേഷൻ ഓഫിസർ എൻ. രമേശൻ, ഫയർമാന്മാരായ സന്ദീപ്‌ദാസ്‌, ജിനീഷ്‌, സജീഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ തീയണച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.