വേളം: എം.ഡി.എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന സഹാധ്യാപകൻ കെ.ടി. ജയചന്ദ്രന്റെ യാത്രയയപ്പും വാർഷികാഘോഷവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നഈമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.സി. മൊയ്തു അധ്യക്ഷത വഹിച്ചു. മെംബർമാരായ അനിഷ പ്രദീപ്, കെ. അസീസ്, പി.ടി.എ പ്രസിഡൻറ് കെ.കെ. റഫീഖ്, എൻ.പി. ആണ്ടി, കെ.പി. സൽമ, ഹെഡ്മാസ്റ്റർ പി. അബ്ദുൽ റസാഖ്, എ. പ്രീന എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ ഫാറൂഖ് കോളജ് വിദ്യാർഥി റജ ബഷീറിനും എൽ.എസ്.എസ്, അറബിക് സ്കോളർഷിപ് എന്നിവ നേടിയ സ്കൂളിലെ കുട്ടികൾക്കും ഉപഹാരം നൽകി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. Photo: വേളം എം.ഡി.എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന സഹാധ്യാപകൻ കെ.ടി. ജയചന്ദ്രന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.