മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ

പിടികൂടിയത്​ 61 കുപ്പി മദ്യം കോഴിക്കോട്​: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ . നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് സംഘത്തിന്‍റെ പിടിയിലായത്. 53 കുപ്പി മദ്യവും സ്കൂട്ടറുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽനിന്നാണു പിടികൂടിയത്. എട്ടു​ കുപ്പി മദ്യവുമായി വിനീഷിനെ കുണ്ടായിത്തോടിൽനിന്നുമാണ്​ പിടികൂടിയത്. നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ വിദേശമദ്യം രഹസ്യമായി സൂക്ഷിച്ച്​ വൻ വിലക്കു നൽകുന്നതായി എക്സൈസിനു പരാതി ലഭിച്ചിരുന്നു. വിഷുവിന് വിൽക്കാൻ മദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് എക്സൈസ് സംഘം ദിവസങ്ങളായി നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മദ്യവുമായി ഇരുവരും പിടിയിലായത്. എക്‌സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവന്റിവ് ഓഫിസർമാരായ പ്രവീൺ ഐസക്ക്, ടി. ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ദിനോബ്, വിനു വിൻസന്‍റ്​, ഡ്രൈവർ ഹിതിൻ ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.