കിഡ്സ് പാർക്ക് ഉദ്ഘാടനവും യാത്രയയപ്പും

ചാത്തമംഗലം: പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂൾ കിഡ്സ് പാർക്ക് ഉദ്ഘാടനവും പ്രധാനാധ്യാപിക രൂപാ റാണിക്കുള്ള യാത്രയയപ്പും അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ. വി.പി.എ. സിദ്ദീഖ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, എ.ഇ.ഒ കെ.ജെ. പോൾ, എസ്.എം.സി കൺവീനർ വി.പി. രാജീവ് പണിക്കർ, മാവൂർ ബി.പി.സി ജോസഫ്, ശാന്ത, ടി.കെ.പി. അബൂബക്കർ, ടി.ടി. മൊയ്തീൻകോയ, ഐ.കെ. സത്യൻ, കെ. മജീദ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി. റിനി, ഇ.കെ. അനീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്, അറബിക് സ്കോളർഷിപ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹക്കീം നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT