തിരുവമ്പാടി: വിദ്യാർഥികൾക്കെല്ലാം സ്മാർട് ഫോൺ സമ്മാനിച്ച് പുതുചരിത്രമെഴുതി പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ. 2021 ഒക്ടോബറിൽ 'സാഫല്യം സമാദരം' എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി 3,31,000 രൂപയുടെ ഫോണുകളാണ് വിതരണം ചെയ്തത്. അനാർക്ക് ബിൽഡേഴ്സ്, കെയർ ആൻഡ് ക്യൂയർ എന്നീ സ്ഥാപനങ്ങളും 35 സുമനസ്സുകളും കൈകോർത്താണ് പദ്ധതിക്ക് പണം കണ്ടെത്തിയത്. മുക്കം എ.ഇ.ഒ ഓംകാരനാഥൻ, സാമൂഹിക പ്രവർത്തകൻ ബന്ന ചേന്ദമംഗലൂർ, എൻജിനീയർ മുഹമ്മദ് ലെസ്, സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ ചേന്ദമംഗലൂർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. സ്കൂളിൽ നടന്ന മൂന്നാംഘട്ട ഫോൺ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം എൽസമ്മ ജോർജ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡെന്നീസ് ചോക്കാട്ട്, മുസ്തഫ ചേന്ദമംഗലൂർ, ഷഹർബാൻ അസീസ്, കെ.കെ. രതില എന്നിവർ സംസാരിച്ചു. --------------------- * Thiru 1 mts : സമ്മാനമായി ലഭിച്ച സ്മാർട്ട് ഫോണുകളുമായി പൂവാറംതോട് ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.