കുന്ദമംഗലം: പടനിലം ജി.എൽ.പി സ്കൂൾ വാർഷികാഘോഷവും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പി. വിജേഷ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.ജെ. പോൾ മുഖ്യാതിഥിയായി. കെ.പി. അഷ്റഫ് മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരം നൽകി. ഹെഡ് മാസ്റ്റർ അഷ്റഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.