കൊടുവള്ളി: കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സിറാജ് മേൽപാലം തുരങ്കപാത പദ്ധതിക്കെതിരെ സ്ഥലം എം.എൽ.എ എം.കെ. മുനീർ നടത്തുന്ന വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൊടുവള്ളിയിൽ മനുഷ്യച്ചങ്ങല തീർത്തു. കൊടുവള്ളി മുസ്‍ലിം യതീംഖാന മുതൽ സിറാജ് ബൈപാസ് റോഡുവരെയാണ് ചങ്ങല തീർത്തത്. സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗത്തിൽ ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കാരാട്ട് റസാഖ്, പി.ടി.സി. ഗഫൂർ, പി.ടി. അസ്സയിൽ കുട്ടി, അബ്ദുല്ല മാതോലത്ത് എന്നിവർ സംസാരിച്ചു. വി. രവീന്ദ്രൻ സ്വാഗതവും കെ. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.