ന്യൂഡൽഹി: വാദം കേൾക്കാൻ ലിസ്റ്റ് ചെയ്ത കേസുകളിൽ സ്വത്തുക്കൾ മുദ്രവെക്കാനും പ്രതീകാത്മകമായി അധികാരം സ്ഥാപിക്കാനും ശ്രമിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) സുപ്രീം കോടതി വിമർശനം. ഇത്തരം കേസുകളിൽ എന്താണ് പരിഹാര നടപടി എന്നും കോടതി ആരാഞ്ഞു. മാർച്ച് 28 ലെ ഉത്തരവിന് അനുസൃതമായി, മാർച്ച് 30ന് ഹരജിയുടെ പകർപ്പ് കേന്ദ്ര ഏജൻസിക്ക് ഹരജിക്കാർ നൽകിയിട്ടുണ്ടെന്നും ഏപ്രിൽ ഒന്നിന് വിഷയം പരിഗണിക്കുമെന്ന് ഉത്തരവിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും മാർച്ച് 31ന് ജപ്തിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡി ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ, എ.എസ്. ഓക്ക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.