അംഗൻവാടി ഉദ്ഘാടനം

നരിക്കുനി: പാറന്നൂർ ഏഴാം വാർഡിൽ വെള്ളച്ചാലിൽ അബൂബക്കർ നൽകിയ സ്ഥലത്ത് നിർമിച്ച അംഗൻവാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലിം നിർവഹിച്ചു. വാർഡ് അംഗം കെ.കെ. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി, വിവിധ സ്ഥിരം സമിതി ചെയർമാന്മാരായ ജൗഹർ പൂമംഗലം, ജസീല മജിദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ അബൂബക്കറിനെ ചടങ്ങിൽ ആദരിച്ചു. --------------- പടം പാറന്നൂർ ഏഴാം വാർഡിൽ നിർമിച്ച അംഗൻവാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് സി.കെ. സലിം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT