ഷോർട്ട് സർക്യൂട്ട്: മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ തീ

കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ തീ പടർന്നു. വൈദ്യുതി സ്വിച്ച്‌ബോർഡിന്റെ പാനൽ കത്തിയാണ് തീപടർന്നത്. തീ കണ്ടതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി പുറത്തേക്കോടി. രക്തബാങ്കിന്റെ താഴെ ഗോവണിപ്പടിക്ക് സമീപമുള്ള പാനലിൽനിന്ന് വെള്ളിയാഴ്ച ഉച്ച മൂ​ന്നോടെയാണ് തീയും പുകയും ഉയർന്നത്. സന്നദ്ധ പ്രവർത്തകരും സെക്യൂരിറ്റി ജീവനക്കാരും സ്റ്റാഫും ഓടിയെത്തി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് രക്തബാങ്കിലും എച്ച്.ഐ.സി.യുവിലും മറ്റും വൈദ്യുതി നിലച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT