കണ്ണൂർ എയർപോർട്ട് റോഡ് വികസന അലൈൻമെന്റ്: ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണം സമര സമിതി 

നാദാപുരം: കണ്ണൂർ എയർപോർട്ട് റോഡ് വികസനത്തിന്റെ ഭാഗമായുള്ള അലൈൻമെന്റിൽ നിന്നും ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കല്ലാച്ചിയിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എം. രഘുനാഥ്‌ അധ്യക്ഷത വഹിച്ചു. നിർദിഷ്ട കല്ലാച്ചി ബൈപാസ് തികച്ചും ജനവാസകേന്ദ്രങ്ങളിൽ കൂടിയാണെന്നും ഇതിന് പകരം നിലവിലെ സംസ്ഥാനപാത വികസിപ്പിച്ചു ടൗൺ വികസനം പൂർത്തിയാക്കുകയാണ് വേണ്ടത്. മൂന്നു കി.മീ ദൈർഘ്യമുള്ള കല്ലാച്ചി ബൈപാസിന് വേണ്ടി മുപ്പത്തിലധികം വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു .സി.കെ. നാസർ, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി.വി. കുഞ്ഞികൃഷ്‌ണൻ, എൻ.കെ. മൂസ, എം.പി. സൂപ്പി ,എ. സജീവൻ, പി.കെ. ദാമു, മുഹമ്മദ് ബംഗ്ലത്ത്,വലിയാണ്ടി ഹമീദ്, സി.പി. സലാം തുടങ്ങി നിരവധി പേർ സംസാരിച്ചു. കെ.എം. രഘുനാഥ് ചെയർമാനും സി.കെ. നാസർ കൺവീനറുമായി സമരസമിതി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി . പടം : CL K Znd . എയർപോർട്ട് റോഡിൽ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കല്ലാച്ചിയിൽ നടന്ന പ്രതിഷേധ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT