റോഡ് പ്രവൃത്തി ഉദ്ഘാടനം

എളേറ്റിൽ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അരിക് കെട്ടി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്ന കിഴക്കോത്ത് മൂന്നാം വാർഡിലെ പന്ന്യങ്ങാട്ട് പുറായിൽ കോളനി റോഡ് പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അഷ്റഫ് നിർവഹിച്ചു. വാർഡ് മെംബർ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജംഷിദ് കുയ്യൊടി, പി.പി. പ്രഭാഷ്, പി.പി. രജീഷ്, പി.ടി. ഗോപാലൻ, എൻ.കെ. പ്രഭാഷ്, എൻ.കെ. മുഹമ്മദ്, എൻ.കെ. കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.