അബീർ മെഡിക്കൽ സെന്‍റർ വീണ്ടും സജീവമാകുന്നു

കോഴിക്കോട്​: പ്രമുഖ ഹെൽത്ത്​കെയർ ബ്രാൻഡായ അബീർ​ ​ഗ്രൂപ്പിന്‍റെ ആരോഗ്യരക്ഷാ കേന്ദ്രമായ അബീർ മെഡിക്കൽ സെന്‍റർ ഏപ്രിൽ ഏഴ്​ മുതൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങും. പ്രൈമറി മെഡിക്കൽ കെയർ ​​സെന്‍ററായ അബീറിൽ ആധുനിക സാ​ങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ്​ ചികിത്സ സൗകര്യമൊരുക്കിയതെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച മുതൽ ​പ്രാഥമിക പ്രവർത്തനം തുടങ്ങും. 'ഹൗ ആർ യു ഹെൽത്ത്​കെയർ ഇന്‍റലിജൻസ്​' എന്ന കമ്പനിയുമായി ചേർന്നാണ്​ പൊറ്റമ്മൽ ജങ്ഷന്​ സമീപത്ത്​ അബീർ മെഡിക്കൽ സെന്‍റർ വീണ്ടും സജീവമാകുന്നത്​. പ്രമുഖ ഡോക്ടർമാരുടെ ഒ.പി കൺസൽട്ടേഷനാണുണ്ടാവുക. ഫോണിലൂടെയും വാട്​സാപ്പിലൂടെയും ബുക്കിങ്ങെടുക്കാനും ഡോക്ടറുള്ള സമയം കൃത്യമായി അറിയാനും സംവിധാനമൊരുക്കും. എല്ലാ വിഭാഗത്തിലുമുള്ള സ്​പെഷലിസ്റ്റ്​ ഡോക്ടർമാരു​ടെ സേവനം ലഭ്യമാകും. ​അബീർ ഗ്രൂപ്പ്​ ഇന്ത്യ ഓപറേഷൻസ്​ മാനേജർ സുമയ്യ റസ്​വി, സെന്റർ മേധാവി ബി.ആർ. അനഘ, 'ഹൗ ആർ യു ഹെൽത്ത്​കെയർ ഇന്‍റലിജൻസ്​' പ്രതിനിധി ജോബി ജോസഫ്​ എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.