മാലിന്യങ്ങൾ നീക്കി പൂനൂർപുഴ ശുചീകരണം

കൊടുവള്ളി: നീരൊഴുക്ക് നിലച്ചതോടെ മാലിന്യംനിറഞ്ഞ പൂനൂർപുഴയുടെ കൊടുവള്ളി നഗരസഭ മിനി സ്റ്റേഡിയം ഉൾപ്പെടുന്ന കടവുകൾ എസ്.ഡി.പി.ഐ പ്രവർത്തകർ ശുചീകരിച്ചു. നിരവധി പേർ കുളിക്കാനും അലക്കാനുമായി എത്തുന്ന കടവിലെ തടയണയോടുചേർന്ന ഭാഗം മാലിന്യങ്ങൾ നിറഞ്ഞതിനാൽ പുഴയിലേക്ക് ഇറങ്ങാൻപറ്റാത്ത നിലയിലായിരുന്നു. ഈ മാലിന്യങ്ങളാണ് ശ്രമദാനമായി നീക്കംചെയ്ത് ശുചീകരിച്ചത്. മുനിസിപ്പൽ പ്രസിഡന്റ് ടി.പി. യൂസുഫ്, കെ.കെ. മജീദ്, ഹനീഫ പാലകുന്നുമ്മൽ, നൗഷാദ്, ബഷീർ പുഴങ്കര, സിദ്ധു, ഗഫൂർ, എ.പി.ഷാഫി, സുധീർ കല്ലുവീട്ടിൽ, കെ.എം.സി. റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.