കോഴിക്കോട്: മതസൗഹാർദത്തിൻെറയും മാനവസ്നേഹത്തിന്റെയും മുഖമുദ്രയായി ജീവിതം നയിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ നഷ്ടമായത് കാവലാളെയാണെന്ന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ, മുഅല്ലിം റിലീഫ് വിതരണ മേഖല സംഗമങ്ങളുടെ സമാപന സംഗമം അരീക്കാട് അൻവാറുൽ ഇസ്‌ലാം മദ്റസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രാഹിം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥന നടത്തി. കെ.എ. റഷീദ് ഫൈസി വെള്ളായിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി പി. ഹസൈനാർ ഫൈസി മുഅല്ലിം റിലീഫ് പദ്ധതി വിശദീകരിച്ചു. ഉപഹാര സമർപ്പണം മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മേഖല സെക്രട്ടറി റിയാസ് അരീക്കാട് നിർവഹിച്ചു. ആർ.വി.എ. സലാം മൗലവി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.