കൊയിലാണ്ടി: മുചുകുന്ന് മാനോളിത്താഴെ പാടശേഖരത്തിൽ കർഷകർ, കാർഷിക കൂട്ടായ്മ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, മൂടാടി പഞ്ചായത്ത്, മൂടാടി കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ പുഞ്ചകൃഷിയുടെ കൊയ്ത്ത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബുരാജ് മുഖ്യാതിഥിയായി. മൂടാടി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകത്തൊഴിലാളികളെയും കർഷകരെയും ആദരിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ദിലീപ് കുമാർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ, ചൈത്ര വിജയൻ, എം.പി. അഖില, പപ്പൻ മൂടാടി, രാജീവൻ, കെ.വി. നൗഷാദ്, അൻവർ സാദത്ത്, സന്തോഷ് കുമ്മൽ, മരക്കാട്ട് ശ്രീധരൻ എന്നിവർ സംസാരിച്ചു. എം.കെ. ഷഹീർ സ്വാഗതവും റഷീദ് ഇടത്തിൽ നന്ദിയും പറഞ്ഞു. പടം Koy 2 മുചുകുന്നിലെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.