പേരാമ്പ്ര: കായണ്ണ മാട്ടനോട് ചന്ദനവയലിൽ ആൾദൈവം ചമയുന്ന ചാരുപറമ്പിൽ രവി ക്ഷേത്രത്തിന്റെ മറവിൽ നടത്തുന്ന ചൂഷണം അനുവദിക്കില്ലെന്ന് ചന്ദനവയലിൽ സി.പി.എം നേതൃത്വത്തിൽ നടത്തിയ ബഹുജന കൂട്ടായ്മ വ്യക്തമാക്കി. ഈ മാസം 28ന് സർവകക്ഷി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വീടിനു സമീപം ക്ഷേത്രം നിർമിച്ചാണ് 'ആൾദൈവം' ദർശനം നൽകുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടെ ആളുകൾ എത്തുന്നുണ്ട്. വിവിധ പ്രയാസം അനുഭവിക്കുന്നവരെ വിശ്വാസത്തിന്റെ മറവിൽ ചൂഷണം ചെയ്യുന്നത് പുറത്തായത് ആൾദൈവം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായതോടെയാണ്. ഇയാളുടെ കാമുകിയുടെ മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചെന്നായിരുന്നു കേസ്. നാടിനെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് സി.പി.എം വ്യക്തമാക്കി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റുമായ കെ. സുനിൽ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എ.സി. സതി അധ്യക്ഷത വഹിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, കെ. സജീവൻ, ടി.സി. ജിബിൻ, എ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. Photo: മാട്ടനോട്ടെ ആൾദൈവത്തിനെതിരെ സി.പി.എം നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.