പേരാമ്പ്ര: തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി കായണ്ണ പഞ്ചായത്ത് രണ്ടാം വാർഡ് വിളംബര ജാഥ നടത്തി. ഏപ്രിൽ രണ്ടിന് ചെറുക്കാട്-കുറ്റിവയൽ-മാട്ടനോട് പുഴ നവീകരിക്കുന്നതിന്റെ പ്രചാരണാർഥം നടത്തിയ വിളംബര ജാഥ പള്ളിമുക്കിൽനിന്ന് ആരംഭിച്ച് കായണ്ണബസാറിൽ സമാപിച്ചു. ക്ലസ്റ്റർ അംഗങ്ങൾ, കുടുംബശ്രീ, എ.ഡി.എസ്, സി.ഡി.എസ്, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെംബർ പി.സി. ബഷീർ, മൂന്നാം വാർഡ് മെംബർ കെ.കെ. നാരായണൻ, കൺവീനർ നടുക്കണ്ടി സലീം, സി.ഡി.എസ് മെംബർ നിഷിത നടുക്കണ്ടി, കെ.കെ. അബൂബക്കർ, കെ.കെ. പ്രകാശൻ, കെ.കെ. ഇബ്രാഹിം, കെ.കെ. സന്തോഷ്, പി.സി. ശാഹിദ, ഇ.ടി. സനീഷ്, പി. കുഞ്ഞബ്ദുല്ല, എ.സി. ശ്രീനാഥ്, വി.വി. ഷീബ, രാഗിണി പടിക്കൽ, കെ.വി. രാജഗോപാലൻ, പി.പി. നാരായണി, എൻ.പി. മിലൻ കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. Photo: തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായ വിളംബര ജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.